കോട്ടയം: അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം മകനെ പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായതായി റിപ്പോർട്ട്.
Also Read: വിമാനത്താവളത്തിലെ ചവറ്റുകൊട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്തിനെയാണ് പോലീസ് പിടികൂടിയത്. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂള്‍ വിട്ടുവരുന്നതിനിടെ ആയിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതു കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം പ്രതിയായ ശ്രീജിത്ത് കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയതിനെ പിന്നാലെയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Also Read: സുനഭ സിദ്ധി യോഗത്താൽ ഇവർ തൊടുന്നതെല്ലാം ഇനി പൊന്നാകും, നിങ്ങളും ഉണ്ടോ?
വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 292 ഗ്രാം എംഡിഎംഎ പിടികൂടി
വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ 285 ഗ്രാം എംഡിഎംഎ പിടികൂടി. മാർച്ച് 19ന് 7 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശികളായ ജാബിർ കെ എം, മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വൻതോതിൽ മയക്കുമരുന്ന് കടത്തിയത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വാഹനം പരിശോധിച്ചപ്പോൾ 285 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി പ്രതികളിൽ നിന്ന് 292 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ മുമ്പ് മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ, മറ്റാരെങ്കിലും സഹായത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ എക്സൈസും പൊലീസും പരിശോധിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.