Mangalore Ragging: കറുത്ത ഷൂ ധരിച്ചു, മലയാളി വിദ്യാർഥികൾക്ക് നേരെ റാഗിങ്; മംഗളൂരുവിൽ രണ്ടുപേർക്ക് ക്രൂരമർദനം

മം​ഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. മംഗളൂരു ശ്രീനിവാസ കോളേജിലെ ഒന്നാം വർഷ മലയാളി വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. ലോജിസ്റ്റിക്‌സ് വിഭാഗത്തിലെ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് റാഗിങ്ങിന്റെ പേരിൽ മർദനമേറ്റത്. ഗുജ്ജാരകെരെയിലെ ചായക്കടയ്ക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടാം വർഷ വിദ്യാർഥികളായ ആറു മലയാളി വിദ്യാർഥികൾക്കെതിരെ പാണ്ഡേശ്വർ പോലീസ് കേസെടുത്ത് മൊഴിയെടുത്തു.

Mangalore Ragging: കറുത്ത ഷൂ ധരിച്ചു, മലയാളി വിദ്യാർഥികൾക്ക് നേരെ റാഗിങ്; മംഗളൂരുവിൽ രണ്ടുപേർക്ക് ക്രൂരമർദനം
Image Credit: Ragging | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More