കാസർഗോഡ്: മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നത് കുടുംബത്തിലെ സ്വത്ത് തര്‍ക്കതിനിടെ ഉണ്ടായ സംഘർഷത്തിനിടെയെന്ന് റിപ്പോർട്ട്. പ്രതി ഉമർ ഫറൂഖും ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവും തമ്മിലായിരുന്നു തര്‍ക്കമുണ്ടായത്.
Also Read: ഇന്ത്യ-യുഎസ് വ്യാപാരക്കരാറായി; ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമാക്കി ട്രംപ്
തുടർന്ന് പ്രതി ഭാര്യാ സഹോദരിയുടെ ഭര്‍ത്താവിനെയാണ് ആദ്യം കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഭാര്യാ സഹോദരിയെയും വെട്ടി. ഇതിനിടയിൽ പിതാവിന്റെ അതിക്രമം തടയാനെത്തിയ മറിയത്തിന് വെട്ടേൽക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ലഹരി ഉപയോഗിച്ചെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നു. ലഹരി ഉപയോഗിച്ചെത്തിയുള്ള വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന പ്രതി ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. ഭാര്യയുമായുള്ള വഴക്ക് സ്ഥിരമായപ്പോൾ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. തുടർന്ന് ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ലഹരി ഉപയോഗം പതിവാക്കുകയായിരുന്നു.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബമ്പർ നേട്ടം; DA 60 % വർധിക്കും!
നാടിനെ ഞെട്ടിച്ച ഈ അരുംകൊല നടന്നത് കാസർഗോഡ് മഞ്ചേശ്വരത്തായിരുന്നു. കൊല്ലപ്പെട്ടത് കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമലൈയായിരുന്നു. സംഭവം നടന്നത് ഇന്നലെ വൈകിട്ടായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ ജുമൈലയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജുമൈലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രതി ഉമറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടിക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









