കാസർഗോഡ്: മഞ്ചേശ്വരത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവിന്റെ കുത്തേറ്റ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചതായി റിപ്പോർട്ട്. മരിച്ചത് മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ്.
Also Read: മഞ്ചേശ്വരം കൊലപാതകം: ജുമൈലയ്ക്ക് വേട്ടേറ്റത് പിതാവിനെ തടയാനുള്ള ശ്രമത്തിനിടെ
പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഐകുന്നേരത്തോടെ ഷേഖ് അബ്ബയുടെ വീട്ടിലായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. പ്രതിയായ ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിൽ ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലി പ്രശ്നമുണ്ടായിരുന്നു. ബന്ധം വേർപിരിയാൻ വരെ തീരുമാനമെടുത്തിരുന്നു എന്നാൽ ബന്ധുക്കൾ ഇടപെട്ട് അതിൽ നിന്നും പിന്തിരിപ്പിച്ചിരുന്നു. എന്നാൽ വേർപിരിയുകയാണെങ്കിൽ തനിക്കു കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് വീണ്ടും തർക്കമുണ്ടായതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബമ്പർ നേട്ടം; DA 60 % വർധിക്കും!
തർക്കത്തിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി. തുടർന്ന് ഭാര്യാ സഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്‌കൂളിൽ നിന്നും വന്ന മകൾ ജുമൈല വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്. ജുമൈലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









