MDMA Seized: പിടിയിലായവരിൽ മുഹമ്മദ് ഫിറോസ്, അല്ലാം ഇക്ബാൽ, മുഹമ്മദ് മൻസൂർ, അൻവർ അലിക്കുട്ടി എന്നിവരാണ് ഉണ്ടായിരുന്നത്.

മഞ്ചേശ്വരം: 25 ഗ്രാം എംഡിഎംഎയും 7 ലക്ഷം രൂപയുമായി 4 പേർ പിടിയിൽ. കർണ്ണാടക സ്വദേശിയടക്കമുള്ളവരെയാണ് മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
മഞ്ചേശ്വരം പോലീസ് നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും പിടികൂടിയ ഏഴ് ലക്ഷം രൂപ എംഡിഎംഎ വിറ്റ് കിട്ടിയതാണെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല ഇവർ സഞ്ചിരിച്ചിരുന്ന വാഹനവും പോലീസ് പിടികൂടിയിരുന്നു.
പിടികൂടിയ നാലുപേരും ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണികളാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായവരിൽ മുഹമ്മദ് ഫിറോസ്, അല്ലാം ഇക്ബാൽ, മുഹമ്മദ് മൻസൂർ, അൻവർ അലിക്കുട്ടി എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ കർണാടക സദേശിയായ മുഹമ്മദ് മൻസൂർ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണെന്നാണ് റിപ്പോർട്ട്.
പിടിയിലായ അൻവർ വിദേശത്ത് നിന്ന് വന്ന് നാട്ടിൽ മാസങ്ങളായി ലഹരി വിൽപ്പന നടത്തി വരുന്നു എന്നാണ് പോലീസ് പറയുന്നത്. പിടിയിലായവരിൽ നിന്നും കേരള കർണാടക കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന മാഫിയകമേ കുറിച്ചുള്ള വിവിയരാജിനാൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.