)
തിരുവനന്തപുരം: മണ്ണന്തല കൊലപാതകത്തിൽ സഹോദരിയെ കൊലപ്പെടുത്താനാണ് അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തത് എന്ന് പ്രതിയുടെ മൊഴി. മണ്ണന്തലയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. സഹോദരിയെ കൊലപ്പെടുത്താനാണ് അപ്പാർട്ട്മെൻ്റ് വാടകയ്ക്കെടുത്തതെന്ന് സഹോദരൻ ഷംഷാദ് മൊഴി നൽകി.
കൊലയ്ക്ക് കാരണം സഹോദരിയുടെ നിരന്തരമായ വീഡിയോകോൾ ആണെന്നും പ്രതി പറഞ്ഞു. അമിതമായ ഫോൺ ഉപയോഗവും വീഡിയോ കോളും മൂലമാണ് ഭർത്താവുമായി പിണങ്ങാൻ കാരണമെന്ന് സഹോദരൻ പലതവണ യുവതിയോട് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും സഹോദരിയോട് പറഞ്ഞിരുന്നു. എന്നാൽ, യുവതി കേൾക്കാൻ തയ്യാറായിരുന്നില്ല.
താമസിച്ച വീട്ടിൽ വച്ച് കൊല്ലാനായിരുന്നു ആദ്യത്തെ പ്ലാൻ, അടുത്ത് വീടുള്ളതിനാൽ അവിടെ നടക്കില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടാണ് അപ്പാർട്ട്മെൻറ് എടുത്തത്. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരൻ ഷംഷാദ് സുഹൃത്ത് വിശാഖ് എന്നിവരെയാണ് അപ്പാർട്ട്മെൻ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 21ന് ആയിരുന്നു മണ്ണന്തലയിലെ അപ്പാർട്ട്മെൻ്റിൽ വച്ച് പോത്തൻകോട് ചാത്തൻപാട് സ്വദേശി ഷെഹീന (33) കൊല്ലപ്പെട്ടത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ഷെഹീനയ്ക്ക് മറ്റ് പുരുഷന്മാരുമായുള്ള ബന്ധത്തെ ചൊല്ലി സഹോദരൻ ഷംഷാദുമായി തർക്കമുണ്ടായിരുന്നു. ഷെഹീനയെ കൊലപ്പെടുത്താനായാണ് അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്തത്.
ഇവർ താമസിക്കുന്ന വീട്ടിൽ വച്ച് കൊലപ്പെടുത്തിയാൽ പുറത്തറിയുമെന്നു കണ്ടാണ് എയർ കണ്ടീഷൻ അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്തത്. ചികിത്സയ്ക്ക് വേണ്ടിയാണെന്ന് സഹോദരിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവിടേക്കെത്തിച്ചത്. മുൻകൂട്ടി കൊലയ്ക്ക് തയ്യാറെടുത്താണ് ഷംഷാദ് ഇവിടെയെത്തിയത്.
സമീപത്തെ അപ്പാർട്ട്മെന്റുകളിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കൊല നടത്തിയത്. ഒറ്റപ്പെട്ട അപ്പാർട്ട്മെൻ്റ് ആയാൽ ശബ്ദം പുറത്തു കേൾക്കില്ലെന്ന് പ്രതി കരുതി. ശനിയാഴ്ച ഉച്ചയോടെയാണ് ഷഹീനയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. തുടർന്ന് കൊലപാതകം മറച്ചുവയ്ക്കാനും മൃതദേഹം മാറ്റാനും വേണ്ടിയുള്ള കാര്യങ്ങൾ തീരുമാനിക്കാനാണ് സുഹൃത്തിനെ വിളിച്ചു വരുത്തിയത്.
മണ്ണന്തലയിൽ എത്തിയ ചെമ്പഴന്തി സ്വദേശിയായ സുഹൃത്ത് വിശാഖ് കൊണ്ടുവന്ന മദ്യം ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചു. സഹോദരനുമായി തർക്കം ഉണ്ടായ വിവരം തലേദിവസം അറിഞ്ഞ മാതാപിതാക്കൾ ഷഹീനയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാത്തതിനാൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് എത്തുകയായിരുന്നു.
കിടപ്പുമുറിയിലെ കട്ടിലിന് താഴെ അബോധാവസ്ഥയിൽ കിടക്കുന്ന മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും സഹോദരൻ ഷംഷാദും സുഹൃത്തും സമ്മതിച്ചില്ല. തുടർന്ന് അപ്പാർട്ട്മെന്റിന് പുറത്തിറങ്ങിയ ഷഹീനയുടെ പിതാവ് 108 ആംബുലൻസ് വിളിച്ച് വിവരം പറയുകയായിരുന്നു.
ആംബുലൻസ് എത്തി ഷഹീനയെ മാറ്റാൻ നോക്കിയപ്പോഴാണ് ശരീരം തണുത്ത് മരവിച്ച നിലയിൽ ആണെന്ന് മനസ്സിലായത്. തുടർന്ന് മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും ഷഹീന മരണപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു.
മദ്യപിച്ച് അവശ നിലയിൽ ആയിരുന്ന ഷംഷാദിനെയും സുഹൃത്ത് വിശാഖിനെയും പോലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. മുഖത്തും ശരീരത്തിലും ക്രൂരമായ മർദ്ദനമേറ്റാണ് ഷഹീന കൊല്ലപ്പെട്ടത്. നാല് ദിവസത്തക്കോണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കൊലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.