Marijuana Seized: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

Marijuana Seized In Tamil Nadu: മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേരടങ്ങുന്ന സംഘത്തെയാണ് കമ്പം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 07:49 PM IST
  • ആന്ധ്രയിൽ നിന്ന് കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം
  • പിടിയിലായ സംഘം മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇവരുടെ പിന്നിൽ വൻ സംഘം ഉണ്ടെന്നുമാണ് വിവരം
Marijuana Seized: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 22 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘം പിടിയിൽ. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ നാലംഗ സംഘം തമിഴ്നാട്ടിൽ പിടിയിലായി. ഇവരിൽ നിന്ന് 22 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പടെയുള്ള സംഘത്തെയാണ് കമ്പം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

Add Zee News as a Preferred Source

ചെന്നൈ സ്വദേശി സെൽവം, ഉസിലാംപെട്ടി സ്വദേശിനി പാണ്ടീശ്വരി, കൊടൈക്കനാൽ സ്വദേശിനികളായ മുത്തുലക്ഷ്മി, കർപ്പകവല്ലി എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രാദേശിൽ നിന്നും കമ്പം വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കമ്പം ടൗണിൽ പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ALSO READ: കാറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 3 പേർ പിടിയിൽ; സംഭവം കൊയിലാണ്ടിയിൽ

പുതിയ ബസ് സ്റ്റാൻഡിന് സമീപം റോഡിൽ ഒരു ചാക്കുമായി മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാല് പേർ നിൽക്കുന്നത് കണ്ട പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ചാക്കിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽ നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പിടിയിലായ സംഘം മുൻപും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇവരുടെ പിന്നിൽ വൻ സംഘം ഉണ്ടെന്നുമാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കഞ്ചാവ് കടത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News