തിരുവനന്തപുരം: താൻ നിരവധി ബന്ധങ്ങളിലേക്ക് പോയത് സ്നേഹം ലഭിക്കാത്തതിലാണെന്നും തന്നെ ജയിലിൽ അടയ്ക്കണമെന്നും വിവാഹ തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മ പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ രേഷ്‌മ പത്തുപേരെ വിവാഹം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.
Also Read: 10 വിവാഹം ചെയ്തു മുങ്ങി; 11-ാം വിവാഹത്തിന് ഒരുങ്ങവെ പോലീസ് പൊക്കി!
നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രേഷ്മ. രേഷ്മയെ ചോദ്യം ചെയ്താലേ വിവാഹത്തട്ടിപ്പിനു പിന്നിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. പതിനൊന്നാമത് ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴായിരുന്നു രേഷ്മയ്ക്ക് പിടിവീഴുന്നത്. തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറക്കരുതെന്നും പുറത്തിറങ്ങിയാൽ തെറ്റുകൾ ആവർത്തിക്കുമെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്.
Also Read: ഈ തീയതികളിൽ ജനിച്ചവർ മണിമൈൻഡഡ് ആയിരിക്കും, ബിസിനസിൽ നേട്ടങ്ങൾ കൊയ്യും!
സംസ്കൃതം ന്യായത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ചെയ്യുന്നുവെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. മാർച്ച് ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി രേഷ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.