കൊടകര: മർമ്മ ചികിത്സാകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഉടമ അറസ്റ്റിൽ. കൊടകര പോലീസാണ് ഉടമയെ അറസ്റ്റ് ചെയ്തത്.
Also Read: സംസ്ഥാനം ചുട്ടുപൊള്ളുന്നു; ജാഗ്രതാ നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. കൊടകര വല്ലപ്പാടിയിലുള്ള ‘ആർട്ട് ഓഫ് മർമ്മ’ എന്ന സ്ഥാപനത്തിൽ ഏപ്രിൽ 15 ന് വലതുകൈയുടെ തരിപ്പ് ചികിത്സിക്കാനെത്തിയതായിരുന്നു യുവതി.
ഉഴിച്ചിലിന് വനിതാ ജീവനക്കാർ ഉണ്ടായിട്ടും പ്രതി അവരെ ഒഴിവാക്കുകയും യുവതിയെ നിർബന്ധിച്ച് വസ്ത്രം മാറ്റിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Also Read: മഹാദേവന് പ്രിയം ഇവരോട്; നൽകും സർവ്വവിധ നേട്ടങ്ങളും!
പ്രതിയെ പോലീസ് ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ.എ. സുരേഷ്, എഎസ്ഐമാരായ ജ്യോതിലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്‌ലിൻ ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









