)
മലപ്പുറം: എടവണ്ണയിൽ വൻ ആയുധവേട്ട. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുമാണ് എടവണ്ണയിലെ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
ഒരു തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ണിക്കമ്മദിന് ഉണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ പരിശോധനയുണ്ടാകുമെന്നാണ് പൊലീസ് അരിയിക്കുന്നത്.
അതേസമയം പാലക്കാട് കൽപ്പാത്തിയിൽ കഴിഞ്ഞ ദിവസം വെടിയുണ്ടകൾ കൈവശം വെച്ചതിന് 4 പേർ പിടിയിലായിരുന്നു. മൃഗവേട്ടയ്ക്കായി മലപ്പുറം എടവണ്ണയിൽ നിന്നുമാണ് തോക്കുകളും വെടിയുണ്ടകളും വാങ്ങിയതെന്നായിരുന്നു പ്രതികളുടെ മൊഴി.ഇതിന് പിന്നാലെ നടത്തിയ വിശദമായ അന്വേഷണമാണ് വൻ ആയുധവേട്ടയ്ക്ക് വഴിയൊരുക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.