MDMA Seized: കൊച്ചിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം MDMA

ഡാന്‍സാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കറുകപ്പള്ളിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. 

Last Updated : Mar 30, 2025, 12:46 PM IST
  • കൊച്ചിയിൽ വൻ ലഹരി വേട്ട
  • കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎയെയാണ് പോലീസ് പിടികൂടിയത്
MDMA Seized: കൊച്ചിയിൽ വൻ ലഹരിവേട്ട; പിടികൂടിയത് വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം MDMA

കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട.  കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎയെയാണ് പോലീസ് പിടികൂടിയത്. പൊന്നാനി സ്വദേശി മുഹമ്മദ്‌ നിഷാദിനെയാണ് ലഹരി മരുന്നുമായി പോലീസ് പിടികൂടിയത്. 

Add Zee News as a Preferred Source

Also Read: സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു; ഇന്ന് വിലയിൽ മാറ്റമില്ല

ഡാന്‍സാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കറുകപ്പള്ളിയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. പുലര്‍ച്ചെ 12:30 ഓടെയായിരുന്നു ഡാന്‍സാഫ് സംഘം   വീട്ടിലെത്തി പരിശോധന നടത്തിയത്.  രണ്ട് വര്‍ഷത്തോളമായി പ്രതി കുടുംബവുമായിട്ടാണ് ഈ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയും ലഹരി മരുന്നും പിടിയിലാകുന്നത്. വീട്ടിൽ നിന്നും പിടികൂടിയത് ഏകദേശം 20 ലക്ഷം വില വരുന്ന എംഡിഎംഎയാണ്.

Also Read: എമ്പുരാൻ ഞാൻ കാണില്ല; സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും: രാജീവ് ചന്ദ്രശേഖർ

ഇതിനിടയിൽ മരടിൽ നിന്നും 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് നിന്നും 47 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടിയിട്ടുണ്ട്. മരടിയിൽ ഹെറോയ്നുമായി പിടികൂടിയത് രണ്ട് അസാം സ്വദേശികളെയാണ്.  മരടിൽ ഇന്ന് രാവിലെ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് അഞ്ച് ​ഗ്രാം ഹെറോയിൻ പിടികൂടിയത്. ആലുവയിൽ നിന്നും ലഹരിയുമായി ഷാജിയെയാണ് പോലീസ് പിടികൂടുന്നത്. ഇയാൾ മുഹമ്മദ് നിഷാദിന്റെ ബിസിനസ് പാർട്ണറാണ് എന്നാണ് മൊഴി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നിഷാദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News