Massive Drug Hunt: കോഴിക്കോട് നരിപ്പറ്റയിൽ വൻ ലഹരി വേട്ട; പിടികൂടിയത് 10 ലക്ഷത്തിന്‍റെ എംഡിഎംഎ

MDMA Seized: പരിശോധനയിൽ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.  പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2025, 12:16 PM IST
  • രിപ്പറ്റയില്‍ വൻ ലഹരിവേട്ട
  • പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി
Massive Drug Hunt: കോഴിക്കോട് നരിപ്പറ്റയിൽ വൻ ലഹരി വേട്ട; പിടികൂടിയത് 10 ലക്ഷത്തിന്‍റെ എംഡിഎംഎ

കോഴിക്കോട്: നരിപ്പറ്റയില്‍ വൻ ലഹരിവേട്ട. പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയതായി റിപ്പോർട്ട്. നരിപ്പറ്റ സൂപ്പര്‍മുക്കിലെ നഹിയാന്റെ വീട്ടിലാണ് വന്‍ രാസലഹരി വേട്ട നടന്നത്. 

Add Zee News as a Preferred Source

Also Read: തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ; അമിത് പിടിയിലായത് മാളയിൽ നിന്ന്

125 ഗ്രാം എംഡിഎംഎയാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി കണ്ടെത്തിയത്.  എങ്കിലും പ്രതിയായ നഹിയാനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് പോലീസ് നഹിയാന്‍റെ വീട് വളഞ്ഞ് തിരച്ചില്‍ നടത്തിയത്. കുറ്റിയാടി  പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടി. മുന്‍പ് പ്രവാസിയായിരുന്ന നഹിയാന്‍ വിവാഹ ശേഷം നാട്ടിൽ തന്നെ ആയിരുന്നു താമസം. ഇയാള്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

Also Read: 100 വർഷങ്ങൾക്ക് ശേഷം അക്ഷയതൃതീയയിൽ ഡബിൾ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ

കമ്പനിമുക്ക്, നരിപ്പറ്റ ഭാഗങ്ങളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ലഹരിമരുന്ന് വിതരണം നടത്തിയിരുന്നതായി പോലീസിന് നേരത്തേയും വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഏറെ നാളായി നഹിയാൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. നഹിയാനെ കണ്ടെത്താനായി ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News