മലപ്പുറം: കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു വീട്ടില്‍ നിന്നും ഒന്നരക്കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ എറണാകുളം മട്ടാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ള കരിപ്പൂര്‍ മുക്കൂട്മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് വൻ എംഡിഎംഎ ശേഖരം പിടികൂടിയത്.
Also Read: താനൂരിലെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; ശക്തമായ നിയമ നടപടിയുണ്ടാകും
കഴിഞ്ഞ ജനുവരിയില്‍ മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുമായി ഒരു യുവതിയടക്കം ആറുപേർ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനിയായ ആഷിഖ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്. പിടിയിലായ ആഷിഖ് ഒമാനില്‍ അഞ്ചുവര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ലീസിനെടുത്ത് നടത്തി വരികയായിരുന്നു.
Also Read: ഹോളി മുതൽ ഈ രാശിക്കാരുടെ സമയം തെളിയും; ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം പ്രമോഷനും!
ഇയാൾ ഒമാനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന എംഡിഎംഎയാണ് കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴി കടത്തിയിരുന്നത്. ഇവ ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. ഇയാള്‍ കേരളത്തിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതോടെ മട്ടാഞ്ചേരി പോലീസ് ഇയാളെ പിടികൂടി.
തുടർന്ന് ആഷിഖിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്. ഇയാൾ എയര്‍കാര്‍ഗോ വഴി ഒന്നരക്കിലോ എംഡിഎംഎ വിദേശത്തു നിന്നും കേരളത്തിലേക്ക് കടത്തിയിരുന്നതായും പോലീസ് പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









