MDMA Seized: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 292 ഗ്രാം എംഡിഎംഎ പിടികൂടി

പ്രതികളെ അറസ്റ്റ് ചെയ്ത സമയത്ത് 7 ​ഗ്രാം എംഡിഎംഎയും പിന്നീട് ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 285 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2025, 09:07 PM IST
  • മാർച്ച് 19ന് 7 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
  • കാസർഗോഡ് സ്വദേശികളായ ജാബിർ കെ എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
  • ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വൻതോതിൽ മയക്കുമരുന്ന് കടത്തിയത് സംബന്ധിച്ച വിവരം ലഭിച്ചത്.
MDMA Seized: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട; 292 ഗ്രാം എംഡിഎംഎ പിടികൂടി

വയനാട്: വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ 285 ഗ്രാം എംഡിഎംഎ പിടികൂടി. മാർച്ച് 19ന് 7 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശികളായ ജാബിർ കെ എം, മുഹമ്മദ്‌ കുഞ്ഞി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വൻതോതിൽ മയക്കുമരുന്ന് കടത്തിയത് സംബന്ധിച്ച വിവരം ലഭിച്ചത്. 

Add Zee News as a Preferred Source

ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ വാഹനം പരിശോധിച്ചപ്പോൾ 285 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി പ്രതികളിൽ നിന്ന് 292 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികൾ മുമ്പ് മയക്കുമരുന്ന് കടത്തിയിട്ടുണ്ടോ, മറ്റാരെങ്കിലും സഹായത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ എക്സൈസും പൊലീസും പരിശോധിച്ചു വരികയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News