)
കൽപ്പറ്റ: വയനാട്ടിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 51.350 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിലായിട്ടുണ്ട്.
പിടിയിലായതിൽ ഒരാൾ പതിനാറു വയസുകാരനാണ്. മുത്തങ്ങയിൽ ഗേറ്റ് അടച്ചതിനു ശേഷം കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാർ പരിശോധിച്ചപ്പോൾ അതിലുള്ളവരുടെ പരിഭ്രമം കണ്ട ഉദ്യോഗസ്ഥർ ദേഹപരിശോധന നടത്തിയപ്പോഴാണ് വിഷ്ണുവിന്റെ മുണ്ടിന്റെ അരക്കെട്ടിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്.
പരിശോധന നടത്തിയത് ബത്തേരി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവർ ചേർന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.