കണ്ണൂർ: പരിയാരം ചിതപ്പിലെ പൊയിലില്‍ വന്‍ കവര്‍ച്ച, 25 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും മോഷണംപോയി. ചിതപ്പിലെപൊയില്‍ പളുങ്കുബസാർ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി  തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയതായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സി.സി.ടി.വി കാമറ പരിശോധിച്ചതില്‍ രാത്രി 9.50 ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ തീപ്പൊരി സ്പാര്‍ക്ക് കാണുന്നുണ്ട്. 


ALSO READ: കേരളം വീണ്ടും നിപയെ തോല്‍പ്പിച്ചു; അഭിമാനകരമെന്ന് മുഖ്യമന്ത്രി


രാത്രി 12.30 ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചു.  പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്ത് തന്നെയാണ് കവര്‍ച്ച നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.