)
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ എംഡിഎംഎയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കർണാടകയിൽ നിന്ന് ആംബുലൻസിൽ കടത്തുകയായിരുന്ന എംഡിഎംഎയും പിടികൂടി. തളിപ്പറമ്പ് കായക്കൂൽ പുതിയപുരയിൽ കെപി മുസ്തഫ (37) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 430 മില്ലിഗ്രാം എംഡിഎംഎയും പിടികൂടി.
തളിപ്പറമ്പ് റേഞ്ച് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ടിവാതുക്കൽ വച്ചാണ് ഇയാളെ പിടികൂടിയത്. രോഗികളുമായി പോയിവരുമ്പോൾ എംഡിഎംഎ എത്തിക്കുകയും പിന്നീട് ആവശ്യക്കാർക്ക് നൽകുകയുമാണ് ചെയ്തിരുന്നതെന്ന് എക്സൈസ് സംഘം അറിയിച്ചു.
രോഗികളുമായി ആംബുലൻസിൽ പോകുമ്പോൾ പരിശോധനയില്ലാതെ കടന്നുപോകാമെന്ന മറവിലായിരുന്നു ലഹരിക്കടത്ത്. ഇയാളെ എക്സൈസ് സംഘം മാസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിന് ശേഷമാണ് പിടികൂടിയത്. റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പികെ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ രാജേഷ്, പിപി മനോഹരൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടിവി വിജിത്ത്, കലേഷ്, ഡ്രൈവർ പ്രകാശൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.