)
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎ പിടികൂടി. ഫിറ്റ്നസ് സെന്ററിന്റെ മറവിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫിറ്റ്നസ് സെന്റർ ഉടമ നൂറനാട് പടനിലം പാലമേൽ കൈലാസത്തിൽ ജി. അഖിൽ നാഥ് (31), സുഹൃത്ത് നൂറനാട് പാറ്റൂർ വെട്ടത്തയ്യത്ത് വീട്ടിൽ ജെ വിൻരാജ് (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്നാണ് അഖിൽ നാഥിനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് വിൻരാജിനെ പിടികൂടിയത്. അഖിലിന്റെ വീട്ടിൽ കിടപ്പുമുറിയിലെ മേശയുടെ അടിയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. അഖിൽ നാഥ് പടനിലത്തും കുടശനാട്ടും ഫിറ്റ്നസ് സെന്റർ നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ ഫിറ്റ്നസ് സെന്ററിൽ ട്രെയിനർ ആയിരുന്ന കിരൺ എന്നയാളെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നൂറനാട് പോലീസും ചേർന്ന് മുൻപ് പിടികൂടിയിരുന്നു. ഇതിന് ശേഷം അഖിൽ നാഥ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഫിറ്റ്നസ് സെന്ററിൽ എത്തുന്നവരെ ഫിറ്റ്നസ് ഉണ്ടാകാൻ ലഹരി ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി നൽകിയിരുന്നത്.
ഫിറ്റ്നസ് സെന്ററിന്റെ മറവിൽ വൻ ലഹരിക്കച്ചവടമാണ് ഇയാൾ നടത്തിയിരുന്നത്. ലഹരി ഉപയോഗിക്കുന്നതിനായി യുവാക്കൾക്ക് പ്രത്യേകം പാർട്ടിയും നടത്തിയിരുന്നു. ഇയാളുടെ ഫിറ്റ്നസ് സെന്ററിൽ പോയിരുന്ന ചില യുവാക്കൾ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് നൂറനാട്ടെ ആശുപത്രിയിൽ ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തി.
ബെംഗളൂരുവിൽ നിന്ന് എത്തിക്കുന്ന രാസലഹരിയാണ് വിൽപ്പന നടത്തിയിരുന്നത്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റിലായ പ്രതികളെ മാവേലിക്കര കോടതിയിൽ ഹാരജാക്കി. ഇവരെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രന്റെ നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.