)
തിരുവനന്തപുരം: എംഡിഎംഎയും ഗോൾഡൻ ഷാമ്പെയിനുമായി യുവാവ് പിടിയിൽ. ബെംഗളൂരുവിൽ നിന്നെത്തിച്ച 110 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തെ ഇടവഴിയിലൂടെ പോയപ്പോഴാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ മൂന്ന് പൊതികളിലായി ഒളിപ്പിച്ച നിലയിൽ ആയിരുന്നു മയക്കുമരുന്ന്. എംഡിഎംഎയേക്കാൾ വീര്യം കൂടിയ ഗോൾഡൻ ഷാംപെയിന് കോടികളാണ് വില.
ALSO READ: താമരശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
മൂന്നു പൊതികളിലായി 110 ഗ്രം സിന്തറ്റിക് ലഹരിയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ചെറുകിട കച്ചവടക്കാർക്ക് നൽകാനാണ് ഇത് എത്തിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സ്ഥിരം ലഹരി വിൽപ്പനക്കാരെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻ്റായ സിൽവസ്റ്റർ കാഞ്ഞിരംപാറയിലാണ് വാടകയ്ക്ക് താമസിക്കുന്നത്. പ്രതിയെ വഞ്ചിയൂർ പോലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.