MDMA Seized: എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പിടിയിലായത് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ

MDMA Seized In Thiruvananthapuram: വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ് ഫ്രീ, സൂസ അടിമ എന്നിവരാണ് തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ വിഭാഗത്തിന്റെ പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2025, 04:43 PM IST
  • പിടിയിലായവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
  • അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസ ലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്
MDMA Seized: എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ; പിടിയിലായത് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ

തിരുവനന്തപുരം: എംഡിഎംഎയുമായി തിരുവനന്തപുരത്ത് രണ്ടുപേർ പിടിയിൽ. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് രാസ ലഹരികൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. തീരദേശ മേഖലകളിൽ വിൽപ്പന നടത്താൻ എത്തിച്ച എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.

Add Zee News as a Preferred Source

തീരദേശ മേഖലകളിലും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും രാസ ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ് ഫ്രീ, സൂസ അടിമ എന്നിവരാണ് തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ വിഭാഗത്തിന്റെ പിടിയിലായത്. സംഘത്തിൽ ഉണ്ടായിരുന്ന ഒന്നാംപ്രതി ഷിബു രക്ഷപ്പെട്ടു.

ALSO READ: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; മെത്താഫിറ്റമിനും കൊക്കൈയ്നും എംഡിഎംഎയും പിടികൂടി

പിടിയിലായവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മുൻപും സമാന കേസുകളിൽ പ്രതിയായ ഇവരെ കാഞ്ഞിരംകുളം പോലീസിന് കൈമാറി. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഷിബുവിനായി തിരച്ചിൽ ശക്തമാക്കി.

സംസ്ഥാനത്ത് ലഹരി ഉപയോ​ഗവും വിപണനവും വ്യാപകമായ സാഹചര്യത്തിൽ എക്സൈസും പോലീസും ശക്തമായ പരിശോധന തുടരുകയാണ്. എക്സൈസും പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News