Crime News: മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊന്നു; സംഭവം പാലക്കാട്

മക്കളായ രാജേഷ്, രഞ്ജിത് എനിനവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടികൊണ്ട് അടിച്ചാണ് ഇവർ അച്ഛനെ കൊലപ്പെടുത്തിയത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2025, 06:31 PM IST
  • അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
  • മക്കളായ രാജേഷ് (32), രഞ്ജിത് (28) എന്നിവരാണ് കൊലപ്പെടുത്തിയത്.
  • ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
Crime News: മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊന്നു; സംഭവം പാലക്കാട്

പാലക്കാട്: അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചു കൊന്നു. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് മക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മക്കളായ രാജേഷ് (32), രഞ്ജിത് (28) എന്നിവരാണ് കൊലപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് വടികൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സംഭവത്തിൽ മക്കളെ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

Add Zee News as a Preferred Source

Old woman brutally assaulted: മലപ്പുറത്ത് വയോധികക്ക് ക്രൂരമർദനം; മർദിച്ചത് മകൻ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ ആൾ

മലപ്പുറം: എൺപത് വയസ്സുള്ള വയോധിക നേരിട്ടത് ക്രൂര മർദനം. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർ(80)ക്ക് ആണ് മർദ്ദനമേറ്റത്. വയോധികയെ നോക്കാൻ മകൻ ഏർപ്പാടാക്കിയ അയൽവാസിയായ ഷാജിയാണ് എൺപതുകാരിയെ മർദിച്ചത്. മദ്യപിച്ചെത്തിയായിരുന്നു മർദനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ അയൽവാസികൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

നേരത്തെ ഡാൻസ് ടീച്ചറായിരുന്നു ഇന്ദ്രാണി ടീച്ചർ. ഏക മകൻ ജോലിക്ക് പോകുമ്പോൾ ഷാജിയെ നോൽക്കാൻ ഏൽപ്പിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ദ്രാണി ടീച്ചറുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ച് പൊലീസും ജനപ്രതിനിധികളുമെത്തിയാണ് ഇന്ദ്രാണി ടീച്ചറെ ആശുപത്രിയിലെത്തിച്ചത്. നിലമ്പൂർ പൊലീസിലും പരാതിയും നൽകി. മകൻ ഇവരെ നോക്കുന്നില്ലെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News