ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. പിടികൂടിയത് 27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Also Read: മീറ്റ്‌നയിൽ സംഘര്‍ഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു
ഇതിൽ നാലുപേർ നൈജീരിയൻ സ്വദേശികളാണ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഡൽഹി പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഛത്തർപൂരിൽ നിന്നും ഇവർ പിടിയിലാകുന്നത്. ഇവർ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും 10 കോടി രൂപയിലധികം വില വരുന്ന മെത്താഫിറ്റമിനും കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റൽ മെത്തഫെറ്റമിനും ഹെറോയിനും അടക്കം രാസലഹരികൾ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി വിസയിൽ ഇന്ത്യയിൽ എത്തുന്ന ആഫ്രിക്കൻ യുവാക്കൾ ഇത്തരം സംഘങ്ങളുമായി ചേർന്ന് ലഹരി കച്ചവടത്തിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതടക്കം പോലീസ് അന്വേഷണം നടത്തുകയാണ്.
Also Read: ഇടവ രാശിക്കാർക്ക് സന്തോഷം ഏറും, ചിങ്ങ രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!
ഇതിനിടയിൽ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ പിടികൂടിയിട്ടുണ്ട്. 29 കാരനായ അഗ്ബെഡോ അസൂക്ക സോളമനാണ് അറസ്റ്റിലായത്. ഇരവിപുരം പോലീസ് ഡൽഹിയിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ഈ വർഷം കൊല്ലം നഗരത്തിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമനിൽ അന്വേഷണ സംഘത്തെ എത്തിച്ചത്. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘം മാർച്ച് 11 ന് രാത്രിയിലാണ് 90 ഗ്രാം എംഡിഎംഎ പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഡൽഹിയുള്ള നൈജീരിയൻ സ്വദേശിയിൽ നിന്നാണ് ഈ എംഡിഎംഎ വാങ്ങിയതെന്ന് മനസിലാക്കിയ അന്വേഷണ സംഘം നടത്തിയ മൂന്ന് ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്ബെഡോ അസൂക്ക സോളമൻ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









