കൊല്ലം: ഏരൂരിൽ മധ്യവയസ്കയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.വിളക്കുപാറ ദര്‍ഭപ്പണ ശരണ്യലയത്തില്‍ മോഹനന്‍ (60) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വൈകിട്ടാണ് സംഭവം. വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
 
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാൽസംഗത്തിനിടെ കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്നായിരുന്നു കണ്ടെത്തല്‍. കഴുത്തിനു ചുറ്റുമുള്ള എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുള്ളതായും, നെഞ്ചിലും, വയറ്റിലും, ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: Amit Shah In Thiruvananthapuram: അമിത് ഷാ തിരുവനന്തപുരത്ത്; ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും


 പുനലൂര്‍ ഡിവൈഎസ്പി ബി വിനോദിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളായ നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തും ചോദ്യം ചെയ്തു. അഞ്ചോളം പേരെ ഡിഎന്‍എ പരിശോധനക്കും വിധേയമാക്കി. ഇപ്പോള്‍ പിടിയിലായ മോഹനനെയും മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പോലീസിന്‍റെ നിരന്തരമുള്ള നിരീക്ഷണവും മദ്യപിച്ച ശേഷമുള്ള മോഹനന്‍റെ സംസാരവുമാണ്


മോഹനനാണ് കൊലപാതകം നടത്തിയതെന്ന് പോലീന് സഹായകമായത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തു വീണ്ടും ചോദ്യം ചെയ്തതോടെ മോഹനന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കൊലപാതകം നടന്ന വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.


ALSO READ: പുന്നമടയിൽ തുഴയുടെ തുടിതാളത്തിന് ദിവസങ്ങൾ മാത്രം; വാശിയേറി അവസാനഘട്ട തയ്യാറെടുപ്പുകൾ


അടുക്കള വഴി വീട്ടിനുള്ളില്‍ കടന്നതും കൊലപാതകം നടത്തിയ രീതിയും അടക്കം പ്രതി പോലീസിനു കാണിച്ചു നല്‍കി.പ്രതിയിലേക്ക് എത്തിയ അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതായി റൂറല്‍ പോലീസ് മേധാവി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.