Vlogger Mukesh M Nair: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി മന്ത്രി

Vlogger Mukesh M Nair: സംഭവത്തിൽ അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 11:00 AM IST
  • തിരുവനന്തപുരം ഫോർട്ട് സ്കൂളിലാണ് സംഭവം.
  • തിങ്കളാഴ്ച നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വ്ലോഗറായ മുകേഷ് എം നായർ ആയിരുന്നു മുഖ്യാതിഥി.
  • പോക്സോ കേസ് പ്രതി കൂടിയായ മുകേഷിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതാണ് വിവാദമായത്.
Vlogger Mukesh M Nair: പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥി; വിശദീകരണം തേടി മന്ത്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തിൽ വിശദീകരണം നേടി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

Add Zee News as a Preferred Source

തിരുവനന്തപുരം ഫോർട്ട് സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വ്ലോഗറായ മുകേഷ് എം നായർ ആയിരുന്നു മുഖ്യാതിഥി. പോക്സോ കേസ് പ്രതി കൂടിയായ മുകേഷിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതാണ് വിവാദമായത്. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. 

മുകേഷിനെതീരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ഏപ്രിൽ മാസത്തിലാണ് സംഭവം. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News