)
കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ പതിനേഴുകാരി മരിച്ചതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് പോലീസ് പെൺകുട്ടിയുടെ ഭർത്താവിനെ പോക്സോ കേസിൽ അറസ്റ്റു ചെയ്തു.
മരിച്ചത് ഈറോഡ് സ്വദേശിയായ പതിനേഴുകാരിയാണ്. പെൺകുട്ടിയെ വിവാഹം കഴിച്ചത് ബന്ധുവായ ശക്തിവേലാണ്. ഇയാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പെൺകുട്ടി എട്ടാം ക്ലാസ്സ്വരെയെ പഠിച്ചിട്ടുള്ളു. ജൂലൈ 15 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. 16 ന് പെൺകുട്ടിയ്ക്ക് അസഹ്യമായ വയറുവേദന ഉണ്ടായിരുന്നു തുടർന്ന് ഭർതൃ വീട്ടുകാർ ഗുളിക നൽകി അതിനെ തുടർന്ന് പെൺകുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടാകുകയും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും പിറ്റേന്ന് പെൺകുട്ടി മരണപ്പെടുകയുമായിരുന്നു.
അതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയ്ക്ക് 17 വയസെ ഉള്ളു എന്ന് തെളിഞ്ഞത്. തുടർന്നാണ് പോലീസ് ശക്തിവേലിനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.