)
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിൽ. വെള്ളയാണി സ്വദേശി അഭിലാഷ് ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. ഭർത്താവിൽ നിന്ന് പിരിഞ്ഞ് നാല് മക്കളുമായി താമസിക്കുകയായിരുന്ന തൃശൂർ സ്വദേശിയായ യുവതിയുടെ ആൺ സുഹൃത്താണ് പിടിയിലായത്.
രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയോട് അഭിലാഷ് ലൈംഗികാതിക്രമം കാണിച്ചതിനെ തുടർന്ന് കുട്ടിയെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ഈ സമയം കടന്നു കളഞ്ഞ പ്രതിയെ പിന്നീട് വെള്ളറട പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.