ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊന്ന് കടലിൽ തള്ളിയ സംഭവത്തിൽ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെയും രണ്ടു കൗമാരക്കാരും പോലീസ് പിടിയിൽ.
Also Read: റിസർവ് ബാങ്കിന് ബോംബ് ഭീഷണി
കൊല്ലപ്പെട്ടത് വിഴുപുരം കൂനമേൽ സ്വദേശി ശിവയാണ്. പുതുച്ചേരിയിലെ റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്ന ശിവ അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഇക്കാര്യം പെൺകുട്ടിയുടെ സഹോദരൻ സുഹൃത്തുക്കളായ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരോട് പറയുകയും ഇവർ ഡിസംബർ ആറിന് ശിവയെ നേരിൽ കാണുകയും അവിടെവച്ചു വഴകുകയുമുണ്ടായി. തുടർന്ന് മുഹമ്മദ് അമീസും അബ്ദുൾ സലാമും രണ്ട് കൗമാരക്കാരും ചേർന്ന് ശിവയെ കൂനമേട് ബീച്ചിൽ കൊണ്ടുപോയി കുത്തിക്കൊല്ലുകയും ശേഷം കടലിൽ തള്ളുകയുമായിരുന്നു.
Also Read: ശുക്രൻ അവിട്ടത്തിലേക്ക്; പുതുവർഷത്തിൽ ഇവർക്കിനി നേട്ടങ്ങൾ മാത്രം!
തുടർന്ന് രണ്ടു ദിവസത്തിനുശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ശിവയുടെ ഭാര്യ കോട്ടക്കുപ്പം പോലീസിൽ പരാതി നൽകുകയും മരണത്തിൽ അന്വേഷണം . ആവശ്യപ്പെടുകയുമുണ്ടായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ സലാമും മുഹമ്മദ് അമീസും രണ്ട് ആൺകുട്ടികളും ചേർന്നാണ് കൊലപാതകം നടത്തിയതെന്നു തെളിഞ്ഞത്. അറസ്റ്റിലായ മുഹമ്മദ് അമീസ്, അബ്ദുൾ സലാം എന്നിവരെ റിമാൻഡ് ചെയ്തു. കൗമാരക്കാരെ ദുർഗുണ പരിഹാര പാഠശാലയിലേക്കും അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.