New Born Baby Death: പത്തനംതിട്ടയിൽ നവജാതശിശു മരിച്ച സംഭവം; അമ്മയെ തെളിവെടുപ്പിനെത്തിച്ചു

New Born Baby Death: ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മെഴുവേലിയിൽ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Jun 21, 2025, 07:24 PM IST
  • വീട്ടിൽ മുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തൽ.
  • ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രി വിട്ട ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
New Born Baby Death: പത്തനംതിട്ടയിൽ നവജാതശിശു മരിച്ച സംഭവം; അമ്മയെ തെളിവെടുപ്പിനെത്തിച്ചു

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് എത്തിച്ചു. വീട്ടിൽ മുറിയിൽ പ്രസവിച്ചശേഷം കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ച് മരിച്ചെന്നാണ് പോലീസ് വിലയിരുത്തൽ. അമ്മയ്ക്കെതിരേ കൊലക്കുറ്റം ചുമത്തിയ പോലീസ് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രി വിട്ട ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മെഴുവേലിയിൽ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആരും അറിയാതെയാണ് 21കാരി കുഞ്ഞിനെ പ്രസവിച്ചത്. ശേഷം പൊക്കിൾകൊടി യുവതി തന്നെ വീട്ടിൽ വച്ച് മുറിച്ചെടുക്കുകയായിരുന്നു. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21കാരി മൊഴി നൽകിയിരുന്നു. ഗർഭിണിയായ വിവരം വീട്ടുകാരോട് മറച്ചുവച്ചിരുന്നതായും യുവതി പൊലീസിന് മൊഴി നൽകി. പ്രാഥമിക ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News