Child Abuse: വീഡിയോ കോളിന് തടസ്സം; പത്തു വയസ്സുകാരനെ ചായപാത്രം വച്ച് പൊള്ളിച്ച് അമ്മ

Child Abuse: പത്തു വയസ്സുകാരനെ ചായപ്പാത്രം കൊണ്ട് വയറിൽ പൊള്ളിച്ചുവെന്നാണ് എന്നാണ് പരാതി

Written by - Zee Malayalam News Desk | Last Updated : May 15, 2025, 05:40 PM IST
  • സ്കൂളിൽ സഹപാഠിയായിരുന്ന ആൺസുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
  • ഇത് അവസാനിപ്പിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും യുവതി തയാറായില്ല.
  • ഈ വിവരം അച്ഛനോട് പറയുമെന്ന് പറഞ്ഞിട്ടും യുവതി ബന്ധം ഉപേക്ഷിക്കാൻ തയാറായില്ല.
  • ഇതിനുശേഷം 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്നാണ് പരാതി
Child Abuse: വീഡിയോ കോളിന് തടസ്സം; പത്തു വയസ്സുകാരനെ ചായപാത്രം വച്ച് പൊള്ളിച്ച് അമ്മ

കാസർകോട്: ആൺസുഹൃത്തുമായി ഉള്ള വീഡിയോ കോളിൽ തടസ്സം സൃഷ്ട്ടിച്ച മകനെ ചായ പാത്രം വെച്ച് പൊള്ളിച്ച് അമ്മ. കാസർകോട് പള്ളിക്കരയിലാണ് സംഭവം. ഫോണിൽ സംസാരിക്കുന്നതിനിടെ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന പത്തു വയസ്സുകാരനെ ചായപ്പാത്രം കൊണ്ട് വയറിൽ പൊള്ളിച്ചുവെന്നാണ് എന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

സ്കൂളിൽ സഹപാഠിയായിരുന്ന ആൺസുഹൃത്തുമായി യുവതി വീഡിയോ കോൾ ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇത് അവസാനിപ്പിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് പറഞ്ഞിട്ടും യുവതി ബന്ധം ഉപേക്ഷിക്കാൻ തയാറായില്ല. ഇതിനുശേഷം 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായിരുന്നു എന്നാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം 28ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. അമ്മ ഫോണിൽ സംസാരിക്കുന്നതിനിടെ മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറിൽ പൊള്ളിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം യുവതി രണ്ടു മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിലും പൊലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.  

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News