)
കൊല്ലം: പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശി സജീർ (39) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി തന്നെയാണ് പുനലൂർ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടി പ്രായപൂർത്തിയാകാത്ത സമയത്താണ് പീഡനം നടന്നിരിക്കുന്നത്. പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. പ്രായപൂർത്തിയായതിന് ശേഷം പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പിടിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം മുംബൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത അധ്യാപിക അറസ്റ്റിലായി. വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തിലേറെ അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തു. ഒടുവിൽ ഉപദ്രവം സഹിക്കാൻ വയ്യാതായതോടെ വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയെന്നാണ് വിവരം. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിൽ പരാതിപെടുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.