)
എറണാകുളം: കോതമംഗലത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പോലീസ് പിടിയിൽ. കീരംപാറ, കൊണ്ടിമറ്റം, പാലമറ്റത്ത് താമസിക്കുന്ന കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32), കീരംപാറ പുന്നേക്കാട് പ്ലാങ്കുടി വീട്ടിൽ അമൽ (32), കീരംപാറ പുന്നേക്കാട് പുത്തൻപുരക്കൽ വീട്ടിൽ സജ്ജയ് (20), കീരംപാറ പുന്നേക്കാട് പാറക്കൽ വീട്ടിൽ അലക്സ് ആൻറണി (28), അശമന്നൂർ പയ്യാൽ കോലക്കാടൻ വീട്ടിൽ ജിഷ്ണു (28) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കീരംപാറ, പുന്നേക്കാട് സ്വദേശിയായ യുവാവിനെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഓണാഘോഷ പരിപാടിക്കിടയിൽ സംഘാടകരെ പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. സെപ്തംബർ എട്ടിന് പുലർച്ചെ പന്ത്രണ്ടേകാലോടെ കോതമംഗലം അങ്ങാടിക്കരയിലെ ആശുപത്രിക്ക് മുൻവശത്ത് വച്ചായിരുന്നു മർദ്ദനം. അജിത്ത് വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളിലും, അമൽ സജി 3 കേസുകളിലും, ജിഷ്ണു 4 കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.