കൊലക്കേസില്‍ ജാമ്യം ലഭിച്ചത് ഭാര്യയ്ക്ക്, പുറത്തിറങ്ങിയത് ഭര്‍ത്താവ്... ഒടുവില്‍!

കൊലക്കേസില്‍ ഭാര്യയ്ക്ക് ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങിയത് ഭര്‍ത്താവ്....

Last Updated : Jul 30, 2020, 08:42 PM IST
  • ജയില്‍ സൂപ്രണ്ട് തമിഴ് സെല്‍വനാണ് ആദ്യം ഈ ഉത്തരവ് ലഭിച്ചത്. തമിഴ്സെല്‍വന്‍ ഇത് വായിച്ചു നോക്കാതെ കീഴുദ്യോഗസ്ഥര്‍ക്ക് കൈമാറി. 'രഞ്ജിത് കുമാറിന്റെ ഭാര്യ പവിത്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു' എന്നായിരുന്നു ഉത്തരവ്.
കൊലക്കേസില്‍ ജാമ്യം ലഭിച്ചത് ഭാര്യയ്ക്ക്, പുറത്തിറങ്ങിയത് ഭര്‍ത്താവ്... ഒടുവില്‍!

സേലം: കൊലക്കേസില്‍ ഭാര്യയ്ക്ക് ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങിയത് ഭര്‍ത്താവ്....

സേലം സെന്‍ട്രല്‍ ജയിലിലെ വനിതാ സെല്ലിലേക്കുള്ള കോടതിയുടെ ജാമ്യ ഉത്തരവ് പുരുഷ സെല്ലിലെത്തിയതാണ് ജാമ്യം മാറി വരാന്‍ കാരണം. വനിതാ തടവുകാരിയായ പവിത്രയ്ക്ക് വന്ന ജാമ്യ ഉത്തരവ് മാറിയെത്തിയത് ഭര്‍ത്താവായ ഇ. രഞ്ജിത് കുമാറിനാണ്. അധികൃതരുടെ അശ്രദ്ധയാണ്‌ ജാമ്യ ഉത്തരവ് മാറി വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് മര്‍ദനത്തിന് നേതൃത്വം നല്‍കിയ SI

എതാപൂര്‍ സ്വദേശിയും 40കാരനുമായിരുന്ന സദാശിവത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും ശിക്ഷ അനുഭവിക്കുന്നത്. ജൂലൈ 23നാണ് പവിത്രയും രഞ്ജിതും ഉള്‍പ്പെടുന്ന സംഘം സദാശിവത്തെ വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം സുഹൃത്തായ വിജയകുമാറും കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്. 

വിജയകുമാറും രഞ്ജിതും സേലം സെന്‍ട്രല്‍ ജയിലിലും പവിത്ര എതിര്‍വശത്തുള്ള വനിതാ ജയിലിലുമാണ് കഴിഞ്ഞിരുന്നത്. കേസില്‍ ജാമ്യത്തിനായി മൂവരും ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പവിത്രയ്ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്.

ജയരാജും ഫെനിക്സും നേരിട്ടത് ലൈംഗിക ആക്രമണവും; സ്വകാര്യ ഭാഗത്ത് പോലീസ് കമ്പി കയറ്റി!!

പോസ്റ്റല്‍ വഴിയാണ് കോടതിയില്‍ നിന്നും ഉത്തരവെത്തിയത്. ജയില്‍ സൂപ്രണ്ട് തമിഴ് സെല്‍വനാണ് ആദ്യം ഈ ഉത്തരവ് ലഭിച്ചത്. തമിഴ്സെല്‍വന്‍ ഇത് വായിച്ചു നോക്കാതെ കീഴുദ്യോഗസ്ഥര്‍ക്ക് കൈമാറി. 'രഞ്ജിത് കുമാറിന്റെ ഭാര്യ പവിത്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നു' എന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ രഞ്ജിത് കുമാറിനെയാണ് പുറത്ത് വിട്ടത്.

സംഭവം ചുരുളഴിഞ്ഞു പുറത്ത് വന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ടടക്കം 6 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Trending News