കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും പ്രവർത്തകരും അടക്കം ഒൻപത് പ്രതികൾ കുറ്റക്കാർ. കേസിലെ പത്താമത്തെ പ്രതിയെ വെറുതെ വിട്ടു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ വിധി തിങ്കളാഴ്ച. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനാണ് സൂരജിനെ കൊലപ്പെടുത്തിയത്. 2005 ഓഗസ്റ്റ് 7നായിരുന്നു കേസിനാസ്പദമായ സംഭവം. ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
ടിപി കേസ് പ്രതി ടി.കെ രജീഷ്, എന്‍.വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്‍റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ.വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് പ്രതികൾ. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും കേസിൽ ശിക്ഷിക്കപ്പെട്ടു.
Also Read: Sisters Sexually Assaulted In Kochi: ധനേഷ് ലൈംഗിക വൈകൃതമുള്ളയാൾ; പീഡനം അമ്മയുടെ അറിവോടെ
കൊല്ലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സിപിഎം പ്രവർത്തകർ സൂരജിനെ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് കഴിഞ്ഞിറങ്ങിയപ്പോൾ വീണ്ടും ആക്രമിക്കപ്പെടുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് സൂരജിന് 32 വയസായിരുന്നു. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ ടിപി കേസിൽ പിടിയിലായ ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർക്കുകയായിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതിയായിരുന്ന പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതിയായിരുന്ന ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.