Nanthancode Mass Murder Case: നന്തൻകോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്

Nanthancode Murder Case: അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം 

Written by - Zee Malayalam News Desk | Last Updated : May 12, 2025, 12:30 PM IST
  • നന്ദൻകോട് കൂട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി ഇന്ന്
  • ഇന്ന് ഒരു മണിയോടെ കേസിൽ എന്തായിരിക്കും വിധി എന്നറിയാൻ കഴിയും
Nanthancode Mass Murder Case: നന്തൻകോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതക കേസിലെ ശിക്ഷാവിധി ഇന്ന്. ഇന്ന് ഒരു മണിയോടെ കേസിൽ എന്തായിരിക്കും വിധി എന്നറിയാൻ കഴിയും. കേദൽ ജിൻസൻ രാജയാണ് കേസിലെ ഏക പ്രതി. 

Add Zee News as a Preferred Source

Also Read: ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥർ ഇവർ

മെയ് എട്ടിന് പറയാനിരുന്ന വിധിയാണ് ഇന്നത്തേക്ക് മാറ്റിയത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം അരങ്ങേറിയത്. കൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് വിധി വരുന്നത് എന്നത് ശ്രദ്ധേയം. ഏപ്രിൽ അഞ്ചിന് പ്രതി കുടുംബാംഗങ്ങളായ നാല് പേരെയാണ് കൊലപ്പെടുത്തിയത്. സംഭവം നടന്നത് തിരുവനന്തപുരത്തെ  നന്ദൻകോടിലായിരുന്നു. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ അതിദാരുണമായി കൊലപ്പെടുത്തിയത്. ഇയാൾ രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ആസ്ട്രൽ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേദളിന്റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് മുങ്ങിയ കേദൽ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് അറസ്റ്റ് ചെയ്തത്. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.  നിലവിൽ പൂജപ്പുര ജയിലിലാണ് കേദൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News