തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയിയാണ് ശിക്ഷ വിധിച്ചത്. 15 ലക്ഷം രൂപയാണ് പിഴ നൽകേണ്ടത്. പിഴത്തുക അമ്മാവനായ ജോസിന് നല്‍കണമെന്ന വിധിച്ച കോടതി ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും നിരീക്ഷിച്ചു.
Also Read: കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാൾ എങ്ങനെ 3 പേരെ കൊല്ലുമെന്ന് പ്രോസിക്യൂഷൻ
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് യാതൊരു മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. മാത്രമല്ല മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചുവെന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു. കേസ് പരിഗണിച്ചത് ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
Also Read: ഡബിൾ രാജയോഗത്തിലൂടെ ഈ രാശിക്കാർ പൊളിക്കും; ലഭിക്കും സർവ്വവിധ നേട്ടങ്ങളും!
നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജയാണ് ഏകപ്രതി. അച്ഛൻ പ്രൊഫ. രാജാതങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, സഹോദരി കരോളിന്‍, ജീന്‍ പദ്മയുടെ ബന്ധു ലളിത എന്നിവരെയാണ് കേദല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളുടെ ആത്മാവ് ശരീരംവിട്ട് സ്വര്‍ഗത്തിലേക്ക് പറന്നുപോകുന്ന സാത്താന്‍സേവയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് താന്‍ കൊലപാതകം നടത്തിയതെന്നാണ് കേദല്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നത്.
പിന്നീട് മൊഴിമാറ്റിയ കേദല്‍ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് തുറന്നു പറയുകയായിരുന്നു. മനഃശാസ്ത്രജ്ഞര്‍ കേദലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തുകയുമുണ്ടായി.
2017 ഏപ്രില്‍ ഒന്‍പതിനായിരുന്നു കേരളക്കരയെ ഞെട്ടിച്ച കൊലപാതകമെല്ലാം കേദൽ നടത്തിയത്. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കെദൽ മൊഴിയിലൂടെ വ്യക്തമാക്കി. മാത്രമല്ല കൊലപാതക ശേഷവും വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നുവെന്നും. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന ശേഷം മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്നും കെദൽ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്