Nanthancode Massacre Verdict Today: നന്തൻകോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്; കേദലിന് മാനസിക പ്രശ്നമില്ല അടങ്ങാത്ത പക

Nanthancode Massacre Verdict: ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസിൽ മൊഴി നൽകിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 6, 2025, 09:44 AM IST
  • നന്തൻകോഡ് ഒരു കുടുംബത്തിലെ 4 പേരെ ഒരു ദയയും കൂടാതെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്
  • കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു
Nanthancode Massacre Verdict Today: നന്തൻകോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്; കേദലിന് മാനസിക പ്രശ്നമില്ല അടങ്ങാത്ത പക

തിരുവനന്തപുരം: നന്തൻകോഡ് ഒരു കുടുംബത്തിലെ 4 പേരെ ഒരു ദയയും കൂടാതെ കൊന്ന് ചുട്ടെരിച്ച കേസിൽ വിധി ഇന്ന്. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു.

Add Zee News as a Preferred Source

Also Read:  തൃശൂർ പൂരം 2025: പൂരലഹരിയിൽ ത്യശൂർ; കണിമംഗലം ശാസ്താവ് എഴുന്നള്ളി

തിരുവനന്തപുരത്തെ ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറന്നത്.  മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജ ഏകപ്രതിയാണ്.  2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡൽ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. 

ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ കേഡലിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൂട്ടകൊലപാതകം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ സംഭവത്തിൽ ഇന്ന് വിധി വരുന്നത്.

Also Read:  മിഥുന രാശിക്കാർക്ക് അനുകൂല ഫലം, തുലാം രാശിക്കാർ ക്ഷമ പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

2017 ഏപ്രിൽ അഞ്ചിന് ജീൻപത്മത്തിനെയും രാജ തങ്കത്തെയും കരോളിനെയും രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞാണ് കെടൽ ഇവരെ വിളിച്ചു വരുത്തിയത്. കമ്പ്യൂട്ടിന് മുന്നിൽ ഒരു കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.  ശേഷം കേദലിൻെറ വീട്ടിൽ കഴിഞ്ഞിരുന്ന ലളിതയെന്ന ബന്ധുവിനെയും കൊലപ്പെടുത്തി. എട്ടാം തിയതി രാത്രി രണ്ടാം നിലയിൽ നിന്നും തീയും പകയും ഉയരുന്നത് കണ്ടപ്പോൾ നാട്ടുകാർ ഓടികൂടിയെങ്കിലും കേദലിനെ കാണാനില്ലായിരുന്നു.

രണ്ടാം നിലയിൽ തീയണച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കത്തി കരിഞ്ഞ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെട്രോള്‍ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങള്‍ ചുട്ടെരിച്ച ശേഷം കേദൽ രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നും ചെന്നൈയിലേക്ക് രക്ഷപെട്ട പ്രതി തിരികെയത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News