)
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിലെ ശിക്ഷാവിധിയിൽ വാദം ഇന്ന് നടക്കും. പ്രതിയായ കേദൽ ജിൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശിക്ഷ വിധിക്കുന്നത് തിരുവനന്തപുരം അഡീഷണൽ കോടതിയാണ്.
പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തിൽ ഇന്ന് വാദം കേള്‍ക്കും. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നിഷ്കരുണം കൊലപ്പെടുത്തി.
ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കേദൽ കൊലപ്പെടുത്തി. കൂടാതെ അമ്മാവനെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജ മാത്രമാണ് പ്രതി.
നാലുപേരെ കൊലപ്പെടുത്തിയതിന് കൊലക്കുറ്റം ഓരോന്നിലും തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല തെളിവ് നശിപ്പിച്ചതും വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2017 ഏപ്രിൽ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടിൽ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേദൽ കൊന്നത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മാവിനെ മോചിപ്പിക്കാനുള്ള കേദലിന്റെ ആസ്ട്രൽ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
എന്നാൽ കേദലിന് മാനസിക പ്രശ്നമുണ്ടെന്നായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതിനു പുറമെ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ പ്രതി കേദൽ നിരവധി തവണ ശ്രമിച്ചിരുന്നു. താൻ മാനസിക രോഗിയാണെന്നും ആഭിചാര ക്രിയകളിൽ അടിമയാണെന്നും വരുത്തി തീർക്കാൻ കേദൽ ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും അന്വേഷണ സംഘം വിശ്വസിച്ചില്ല. അന്വേഷണത്തിനൊടുവിൽ കേദലിന് കുടുംബത്തോടുള്ള കടുത്ത പകയാണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്