)
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയുടെ ശിക്ഷയിൻമേലുള്ള വാദം പൂർത്തിയായി. കേദലിൻ്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചുവെങ്കിലും മാനസിക രോഗമുള്ള ഒരാൾ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു.
ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം എന്നതല്ലെന്ന് വ്യക്തമാക്കിയ പ്രോസിക്യൂട്ടർ ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാൻ സാധിച്ചുവെന്നും. കേദൽ പുറത്ത് ഇറങ്ങിയാൽ വീണ്ടും ഇത്തരം പ്രവർത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും ചോദിച്ചു. കനത്ത വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ കേസിൽ വിധി പറയുന്നത് ഉച്ചയ്ക്ക് 01:15 ലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യത്തിലായിരുന്നു ഇന്നത്തെ വാദം. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ് പ്രോസിക്യൂഷൻ ഇന്നലെ വാദിച്ചിരുന്നു. കുടുംബത്തോട് തോന്നിയ വിരോധത്താൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നിഷ്കരുണം കൊലപ്പെടുത്തി. കൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തിൽ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കേദൽ കൊലപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം പ്രോസിക്യൂഷൻ കോടതിയെ ഇന്നലെ ബോധ്യപ്പെടുത്തിയിരുന്നു. നാലുപേരെ കൊന്ന കേസിൽ കേദൽ ജിൻസൺ രാജ മാത്രമാണ് ഏകപ്രതി.
എന്തായാലും കേരളക്കര കാത്തിരിക്കുന്ന കൂട്ടക്കൊലക്കേസിലെ വിധി എന്തായിരിക്കും എന്നത് അൽപ സമയത്തിനകം അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്