തൃശൂർ: നവജാത ശിശുക്കളെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്.
Also Read: നവജാത ശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്‌ക്കരിച്ച കുഴികൾ ഇന്ന് തുറന്നേക്കും
മൊഴിയിൽ പറയുന്നത് കുഞ്ഞിനെ കുഴിച്ചിടുന്നത് അയല്‍വാസി കണ്ടതിനാല്‍ ശേഷം സ്ഥലംമാറ്റി കുഴിച്ചിട്ടെന്നാണ്. കുഞ്ഞിന്റെ മൃതദേഹം വീടിന്റെ പിന്‍ഭാഗത്ത് മറവ് ചെയ്യാന്‍ കുഴിയെടുത്തിരുന്നുവെന്നും എന്നാല്‍ ഇത് അയല്‍വാസി കണ്ടതോടെ സ്ഥലം ഉപേക്ഷിച്ചെന്നും പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ടെന്നുമാണ് പ്രതികളുടെ മൊഴി.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യകുഞ്ഞിന്റെ അവശിഷ്ടത്തില്‍ നിന്നും മരണകാരണം കണ്ടെത്തുക വെല്ലുവിളിയെന്നാണ്. കാരണം കുഞ്ഞ് മരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്. 2021 ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുൻപേ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്.
Also Read: ഈ തീയതിയിൽ ജനിച്ചവർ ശനിയുടെ പ്രിയർ; ലഭിക്കും വമ്പൻ നേട്ടങ്ങൾ!
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്ന് അനീഷ മൊഴി മാറ്റിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ അടയാളങ്ങള്‍ കണ്ടെത്തുക പോലീസിന് പ്രയാസമാണ്. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ യുവതി ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. അനീഷ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും ഇവർക്ക് ഉപകാരമായി.
രണ്ടാമത്തെ പ്രതിയായ ഭവിന്റെ ഫോണ്‍ തല്ലിതകര്‍ത്തെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ കുഞ്ഞിന്റെ ചിത്രവും വീഡിയോയും ഉണ്ടെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുനന്ത്. ഈ ഫോണ്‍ കണ്ടെടുത്താൽ ഫോറന്‍സിക് ലാബിലേക്ക് അയക്കും. അനീഷയുമായുള്ള വഴക്കിനിടെയാണ് ഫോണ്‍ തകര്‍ത്തതെന്നാണ് റിപ്പോർട്ട്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
Also Read: നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
ആദ്യ കുഞ്ഞിനെ ഒന്നാം പ്രതിയായ അനീഷ ശ്വാസം മുട്ടിച്ചു കൊന്നത് 2021 നവംബർ 6 നാണ്. രണ്ടാമത്തെ കുഞ്ഞിനെ കൊന്നത് 2024 ആഗസ്റ്റ് 29 നാണ്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെക്കുകയായിരുന്നു. പിറ്റേന്ന് ആഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. ആദ്യത്തെ കുഞ്ഞിന്റെ കുഴി 8 മാസത്തിന് ശേഷം തുറന്ന് അസ്ഥിയെടുത്തു. രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് നാല് മാസങ്ങൾക്ക് ശേഷമാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









