)
ആലപ്പുഴ: ധൻബാദ്-ആലപ്പുഴ ട്രെയിനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിന്റെ ശുചിമുറിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽ ഉപേക്ഷിച്ച നിലയിലായിരുന്നു.
ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്ന് ആലപ്പുഴയിൽ ട്രെയിൻ എത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. ധൻബാദിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഇന്നലെ രാത്രിയാണ് ആലപ്പുഴ സ്റ്റേഷനിൽ എത്തിയത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.