Neyyattinkara Priyamvada Murder: നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

Neyyattinkara Priyamvada Murder Case: മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളറട പോലീസ് കസ്റ്റഡിയിൽ എടുത്തു.

Written by - Zee Malayalam News Desk | Last Updated : Jun 15, 2025, 01:26 PM IST
  • കഴിഞ്ഞ പതിനാലാം തീയതിയാണ് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ എന്ന 48 കാരിയെ കാണാതാകുന്നത്
  • പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്
Neyyattinkara Priyamvada Murder: നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം  അയൽവാസിയുടെ വീടിന് സമീപം; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപത്ത് കണ്ടതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ പതിനാലാം തീയതിയാണ് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദ എന്ന 48 കാരിയെ കാണാതാകുന്നത്.

വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ഇവർ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. അമ്മയെ കാണാനില്ല എന്ന് കാണിച്ച് വെള്ളറട പോലീസിൽ ഇവർ പരാതി നൽകിയിരുന്നു.

ALSO READ: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; എസ്ഐ ഇഎം മുഹമ്മദിന് ​ഗുരുതര പരിക്ക്

എന്നാൽ പ്രിയംവദയുടെ വീടിന് മുന്നിൽ താമസിക്കുന്ന സരസ്വതി പ്രിയംവദയെ കാണാതായതിൽ ദുരൂഹതയുണ്ടെന്നും, ഇവരുടെ വീടിന് സമീപത്ത് രക്തകറകൾ കണ്ടതായും മാവുവിള പള്ളി വികാരിയോട് പറയുകയായിരുന്നു.

തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ദുരൂഹത കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വെള്ളറട പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News