തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപത്ത് കണ്ടെന്ന വെളിപ്പെടുത്തലിൽ രണ്ട് പേർ കസ്റ്റഡിയിൽ. കാണാതായ 48കാരി പ്രിയംവദയുടെ അയൽവാസിയായ സരസ്വതിയുടെ മരുമകൻ വിനോദും വിനോദിന്റെ സഹോദരനായ നെയ്യാറ്റിൻകര സ്വദേശി സന്തോഷുമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
ഇതിൽ വിനോദ് കുറ്റം സമ്മതിച്ചതായി അറിയുന്നു. വെള്ളറട പോലീസ് വിനോദിന്റെ മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സർക്കിൾ ഇൻസ്പെക്ടർമാർ ചോദ്യം ചെയ്തു വരുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും.
മേയ് 14ന് ആണ് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെ കാണാതാകുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയ പ്രിയംവദയും രണ്ട് പെൺമക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് പെൺമക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിരുന്നു.
പ്രിയംവദയുടെ വീടിന് മുൻപിലെ വീട്ടിൽ താമസിക്കുന്ന സരസ്വതി പ്രിയംവദ കാണാതായതിൽ ദുരൂഹതയുണ്ടെന്നും, ഇവരുടെ വീടിനു സമീപത്ത് രക്തകറകൾ കണ്ടതായും മാവുവിള പള്ളി വികാരിയോട് ഞായറാഴ്ച പറഞ്ഞു. ഇതിന് പിന്നാലെ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ALSO READ: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; എസ്ഐ ഇഎം മുഹമ്മദിന് ഗുരുതര പരിക്ക്
പോലീസ് പരിശോധനയിൽ ദുരൂഹത കണ്ടെത്തി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പോലീസ് സ്ഥലത്ത് കുഴിച്ച് പരിശോധന നടത്താൻ ഒരുങ്ങുകയാണെന്നാണ് വിവരം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.