Neyyattinkara Priyamvada Murder Case: വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മാല കവരാൻ വേണ്ടി നടത്തിയ കൊലപാതകമെന്ന നി​ഗമനത്തിൽ പോലീസ്

Neyyattinkara Murder Case: വീട്ടമ്മയുടെ മാലകവരാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

Written by - Zee Malayalam News Desk | Last Updated : Jun 20, 2025, 07:32 PM IST
  • ചോദ്യം ചെയ്യലിലാണ് സ്വർണ്ണമാല കവരുന്നതിന് വേണ്ടി പ്രിയംവദയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിനോദ് മൊഴി നൽകിയത്
  • ഉദിയൻകുളങ്ങരയിലെ സ്വകാര്യസ്വർണ്ണ പണയ സ്ഥാപനത്തിൽ 1,63,000 രൂപയ്ക്കാണ് മാല പണയം വച്ചത്
Neyyattinkara Priyamvada Murder Case: വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മാല കവരാൻ വേണ്ടി നടത്തിയ കൊലപാതകമെന്ന നി​ഗമനത്തിൽ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വീട്ടമ്മയെ കുന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി പോലീസ്. വീട്ടമ്മയുടെ മാലകവരാൻ വേണ്ടി നടത്തിയ കൊലപാതകം ആണെന്ന നിഗമനത്തിലാണ് പോലീസ്. നാടിനെ നടുക്കിയ പ്രിയംവദ കൊലക്കേസിലെ പ്രതികളായ വെള്ളറട പനച്ചമൂട് സ്വദേശി വിനോദിനെയും സഹോദരൻ വട്ടവള സ്വദേശി സന്തോഷിനെയും കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസ് ആറു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്.

Add Zee News as a Preferred Source

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സ്വർണ്ണമാല കവരുന്നതിന് വേണ്ടി പ്രിയംവദയെ കൊലപ്പെടുത്തുകയായിരുന്നു എന്നുള്ള വിനോദിന്റെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്. തുടർന്ന് ഉദിയൻകുളങ്ങരയിലെ സ്വകാര്യസ്വർണ്ണ പണയ സ്ഥാപനത്തിൽ കവർന്ന മാല പണയം വച്ചതായി സമ്മതിച്ചു. 1,63,000 രൂപയ്ക്കാണ് മാല പണയം വച്ചത്. മാലയിൽ ഉണ്ടായിരുന്ന ലോക്കറ്റ് പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിൽ വിൽക്കുകയായിരുന്നു.

ALSO READ: വാഴത്തോട്ടത്തിലെ ചതുപ്പിൽ പൂർണന​ഗ്നനായ പുരുഷന്റെ മൃതദേഹം; അന്വേഷണം

വിറ്റ് കിട്ടിയ പണംഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ ഉൾപ്പെടെ വാങ്ങിയ വിനോദ് ആഡംബര ജീവിതം നയിക്കാൻ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ഉദിയൻകുളങ്ങര കളിയിക്കവിള യാത്രാമധ്യേ പ്രിയംവദയുടെ ഫോൺ ഉപേക്ഷിച്ചുവെന്നാണ് വിനോദ് പോലീസിന് നൽകിയ മൊഴി. എന്നാൽ തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മൊബൈൽ ഫോൺ ഉദയംകുളങ്ങരയിലെ ഒരു മൊബൈൽ ഷോപ്പിൽ വിറ്റതായി കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു കൊല നടത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കൊലക്കുശേഷം വലിച്ചെറിഞ്ഞ പ്രിയംവദയുടെ വീടിന്റെ താക്കോൽ സമീപത്തെ ഓടയിൽ നിന്ന് പോലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രിയംവദയുടെ വസ്ത്രങ്ങളും ബാഗും പ്രതി കത്തിച്ചിരുന്നു. ഈ സ്ഥലവും പോലീസിന് കാട്ടിക്കൊടുത്തു. കൊലക്കുശേഷം മൃതദേഹം മറവ് ചെയ്യാൻ ഉപയോഗിച്ച മൺവെട്ടി ഉൾപ്പെടെയുള്ളവ പോലീസ് സ്ഥലത്തുനിന്ന് കണ്ടെത്തി.

ALSO READ: കന്യാകുമാരി കുലശേഖരത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; ദുരഭിമാനക്കൊലയെന്ന് ആരോപണം

സ്വർണാഭരണങ്ങൾ തിരികെ നൽകാൻ പണയം വച്ചതും വിറ്റതുമായ സ്ഥാപനങ്ങൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് വിനോദിന്റെ സഹോദരൻ സന്തോഷിനെ അറസ്റ്റ് ചെയ്തത്.  കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News