മിഠായി തരാമെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
)
മലപ്പുറം: മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒമ്പത് വയസുകാരിയെ പീഡനത്തിനിരയാക്കി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഐക്കരപ്പടി പൂച്ചാൽ സ്വദേശി മമ്മദ് (65) ആണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വച്ചാണ് പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്.
മിഠായി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് വിവരം പുറത്ത് അറിയിക്കരുതെന്ന് പറഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. ചെറുകാവ് പഞ്ചായത്ത് അംഗവും പ്രാദേശിക ലീഗ് പ്രവര്‍ത്തകരും ചേർന്നാണ് ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നാണ് ആരോപണം. ഇതിനായി മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കുടുംബം പറഞ്ഞു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.