Three Year Old Girl Murder Case: 'സന്തോഷത്തോടെയാണ് കുട്ടി ക്ലാസിൽ വരുന്നത്, ഒരു സംശയവും തോന്നിയില്ല'; അങ്കണവാടി ടീച്ചർ

Three Year Old Girl Murder Case: മൂന്നു വയസുകാരിയെ പുഴയിൽ എറി‍ഞ്ഞ് കൊന്ന കേസിൽ പ്രതികരിച്ച് അങ്കണവാടി ടീച്ചർ

Written by - Zee Malayalam News Desk | Last Updated : May 22, 2025, 12:03 PM IST
  • എന്തെങ്കിലും ശാരീരികമോ മാനസികമായ അസ്വസ്ഥതകൾ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു.
  • ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല.
  • അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു.
Three Year Old Girl Murder Case: 'സന്തോഷത്തോടെയാണ് കുട്ടി ക്ലാസിൽ വരുന്നത്, ഒരു സംശയവും തോന്നിയില്ല'; അങ്കണവാടി ടീച്ചർ

കൊച്ചി: മൂന്നു വയസുകാരിയെ പുഴയിൽ എറി‍ഞ്ഞ് കൊന്ന കേസിൽ പ്രതികരിച്ച് അങ്കണവാടി ടീച്ചർ. സന്തോഷത്തോടെയാണ് കുട്ടി ക്ലാസിൽ വന്നിരുന്നതെന്നും ഒരു സംശയവും തോന്നിയിട്ടില്ലെന്നും ടീച്ചർ പറഞ്ഞു. എന്തെങ്കിലും ശാരീരികമോ മാനസികമായ അസ്വസ്ഥതകൾ ഉണ്ടായതായി കുട്ടി പറഞ്ഞിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു. ചിരിച്ചുകൊണ്ടല്ലാതെ കുഞ്ഞിനെ ഇതുവരെ കണ്ടിട്ടില്ല. അമ്മ ഇത്തരത്തിലുള്ള ഒരു വിവരവും പങ്കുവെച്ചിരുന്നില്ലെന്നും ടീച്ചർ പറഞ്ഞു. 

Add Zee News as a Preferred Source

അമ്മ പുഴയിൽ എറിഞ്ഞുകൊന്ന 4 വയസുകാരി പീഡനത്തിന് ഇരയായ കേസിൽ അച്ഛന്‍റെ അടുത്ത ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടി ക്രൂര പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന്റെ തലേദിവസവും കുട്ടി പീഡനത്തിനിരയായി. വീടിനുള്ളിൽ വച്ചാണ് കുഞ്ഞ് പീഡനത്തിനിരയായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി ലൈം​ഗീക വൈകൃതമുള്ളയാളാണെന്നാണ് സംശയം. മൊബൈലിൽ നിന്ന് പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ചോദ്യം ചെയ്യലിൽ ആദ്യം ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ "അബദ്ധം പറ്റി" എന്നായിരുന്നു പ്രതിയുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്. നടുക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ പ്രതികരിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ കുട്ടിയുടെ അമ്മയുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News