)
കോട്ടയം: നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളുടെ ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. കേസിൽ പ്രതികളായ സാമൂവൽ ജോൺസൻ, എൻ എസ് ജീവ, റിജിൽ ജിത്ത്, രാഹുൽ രാജ്, എൻ വി വിവേക് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി ജാമ്യ ഹര്‍ജി തള്ളികൊണ്ട് ഉത്തരവിടുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രൊസീക്യൂഷന് വാദിച്ചു. എന്നാൽ പ്രതികളുടെ പ്രായം കണക്കിലെടുത്ത് ജാമ്യം നൽകണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും കോടതി നിർദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.