)
ഒഡിഷ: ബര്‍ഹാംപുരില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുതിര്‍ന്ന അഭിഭാഷകന് കൂടിയായ പ്രിതാബാഷ് പാണ്ഡയാണ് ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
ബ്രഹ്മ നഗറിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. ഉടന്‍തന്നെ പ്രിതാബാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പോലീസ് ആക്രമികള്‍ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.
സംഭവത്തിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും ഏതാനും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നാണ് പോലീസ് പറയുന്നത്.
ഈ സംഭവത്തില്‍ പ്രതിഷേധവുമായി ഓള് ഒഡിഷ ലോയേഴ്സ് അസോസിയേഷന് രംഗത്തെത്തിയിരുന്നു. മാത്രമല്ല ബുധനാഴ്ച ഒഡിഷയിലുട നീളമുള്ള കോടതികളിലെ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അഭിഭാഷകരോട് ആഹ്വാനം ചെയ്യുന്നതായി സംഘടനയുടെ അധ്യക്ഷനായ ഗ്യാന്‍ രജ്ഞന്‍ മോഹന്തി അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.