Omanappuzha Murder Case Latest Updates: കൂടുതൽ വിവരങ്ങൾ അറിയാൻ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും

ആലപ്പുഴ: ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ അമ്മ കസ്റ്റഡിയിൽ. മണ്ണഞ്ചേരി പോലീസാണ് അമ്മയായ ജെസി മോളെ കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് ഈ നടപടി.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, കൊലപാതകം മറച്ചുവെച്ചു എന്നതടക്കമുള്ള കാര്യങ്ങളായിരുന്നു ജെസിമോള്‍ക്കെതിരെ പോലീസ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്ത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ജാസ്മിന് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തു എന്നായിരുന്നു വീട്ടുകാർ ആദ്യം പുറത്ത് പറഞ്ഞത്. ശേഷം ഡോക്ടര്‍മാര്‍ക്കുണ്ടായ സംശയമാണ് പോലീസിനെ അറിയിച്ചതും സംഭവത്തിന്റെ ചുരുൾ അഴിയിച്ചതും. തടുർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പിതാവ് കുറ്റസമ്മതം നടത്തിയത്.
ജാസ്മിന് പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. പോലീസെത്തി ചോദ്യം ചെയ്തപ്പോൾ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ വീട്ടുകാർക്ക് മുന്നിൽ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ജാസ്മിന് അബോധാവസ്ഥയില്‍ ആയപ്പോൾ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.