)
പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഞ്ചാവുമായി യുവാവ് പിടിയിൽ. എക്സൈസ് നടത്തിയ പരിശോധനയിലാണ് വാളയാർ ചെക്പോസ്റ്റിൽ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായത്.
നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്. ഇയാൾ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രസാന്ത്.പി.ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ്.പി.എം, പ്രഭ.ജി, പ്രിവന്റീവ് ഓഫീസർമാരായ കെ.പി.രാജേഷ്, മനോജ്.പി.എസ്, സിവിൽ എക്സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം കാലടിയിൽ വൻ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
എറണാകുളം: കാലടിയിൽ വൻ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ട്രെയിൻ മാർഗം കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പശ്ചിമബംഗാൾ സ്വദേശികളായ സഹീദുൽ ഇസ്ലാം, അസനുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയും സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കാലടിയിൽ വിൽപ്പന നടത്തി വരികയായിരുന്നു ഇവർ. അങ്കമാലിയിൽ ട്രെയിൻ ഇറങ്ങി കാലടിയിലേക്ക് ഓട്ടോറിക്ഷയിൽ പോകവേയാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.