ബംഗളൂരു: 70 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി പാലക്കാട് സ്വദേശി ബെംഗളൂരു പൊലീസ് പിടിയിൽ. സച്ചിൻ തോമസിനെയാണ് ആനേക്കലിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ പോലീസിൽ പിടിവീഴാതെ കടന്നു കളഞ്ഞു.
Also Read: പ്രായപൂർത്തിയാകാത്ത 2 വിദ്യാർത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച 3 പേർ പിടിയിൽ
ഇയാളിൽ നിന്നും 160 കിലോ കഞ്ചാവ്, ഒരു കിലോ ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം രാസലഹരി ഗുളികകൾ എന്നിവയും പോലീസ് പിടികൂടി. ഇവർ വാടകയ്ക്ക് താമസിക്കുന്ന കുർപൂരിലെ പണിതീരാത്ത അപ്പാർട്ട്മെന്റ് പരിശോധിക്കാനെത്തിയ സിവിൽ എൻജിനീയർമാരെ കണ്ട് പോലീസ് എന്ന് തെറ്റിദ്ധരിച്ച് കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടിയിലായത്.
Also Read: പവർഫുൾ മാളവ്യ യോഗത്താൽ ഇവർക്കിനി സുവർണ്ണകാലം കരിയറിലും വരുമാനത്തിലും നേട്ടം
സംഭവ സമയം രക്ഷപ്പെടാനായി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ സച്ചിന്റെ കാലൊടിഞ്ഞു. തുടർന്ന് എൻജിനീയർമാർ അറിയിച്ചിതിനെ തുടർന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവർ ലഹരി എത്തിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഹംപിയും മറ്റും സന്ദർശിക്കുന്ന വിദേശികളാണ് ഇവരുടെ പ്രധാന ഇടപാടുകാരെന്ന് സച്ചിൻ പോലീസിന് മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









